അതെ, രജിസ്ട്രേഷൻ സമയത്ത് ലഭ്യമാകുന്ന യൂസർ ഐഡിയും പാസ്വേർഡും ഉപയോഗിച്ച് അപേക്ഷയുടെ അവസാന തീയതിക്ക് മുമ്പ് വിശദംശങ്ങൾ ചേർക്കാനും എഡിറ്റ് ചെയ്യാനും അപ്ഡേറ്റ് ചെയ്യാനും കഴിയും.
പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടാത്ത വിദ്യാർത്ഥികൾക്ക് യൂണിഫോം അലവൻസും സ്റ്റഡി ടൂർ അലവൻസും ലഭ്യമാണ്. സൗജന്യ പഠനോപകരണങ്ങൾ, പോഷകാഹാരം, ഉച്ചഭക്ഷണം എന്നിവ ലഭ്യമാണ്. മുഴുവൻ കോഴ്സും സൗജന്യമാണ്.
അതെ, NCVT കോഴ്സ് വിജയിക്കുന്ന SC വിഭാഗം വിദ്യാർത്ഥികൾക്ക് അപ്രന്റീസ് ട്രെയിനിയായി നിൽക്കുന്നതിനുള്ള അവസരം ലഭിക്കും ( ഇന്റർവ്യൂ, മാർക്ക് എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രം )
അതെ, അപേക്ഷകന് ഒരു മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്ത് ലോഗിൻ ഐഡിയും പാസ്വേർഡും എടുക്കാവുന്നതാണ്. ആ ലോഗിൻ ഐഡി ഉപയോഗിച്ച് ഒന്നിൽ കൂടുതൽ ഐ.ടി.ഐകൾക്ക് അപേക്ഷ സമർപ്പിക്കാം.