സംസ്ഥാനത്തെ പാര്‍ശ്വവല്‍ക്കരിയ്ക്കപ്പെട്ട പട്ടികജാതി
ജനവിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക വിദ്യാഭ്യാസ
വികസനവും ശാക്തീകരണവും, സമൂഹത്തിലെ സാമൂഹിക-
സാമ്പത്തിക അസമത്വങ്ങള്‍ ദൂരീകരിയ്ക്കലും അവരുടെ തനതായ
സംസ്കാരം സംരക്ഷിയ്ക്കലുമാണ് പട്ടികജാതി വികസന
വകുപ്പിന്റെ ലക്ഷ്യം.
പട്ടികജാതി ജനതയുടെ തനതായ സംസ്കാരം
സംരക്ഷിച്ചുകൊണ്ട് അവരുടെ ജീവിത നിലവാരം
മെച്ചപ്പെടുത്തുക, സംസ്ഥാനത്തെ പരമ്പരാഗതമായ അറിവ്
സംരക്ഷിക്കുക, പട്ടികജാതിക്കാര്‍ക്കിടയില്‍ സമ്പൂര്‍ണ്ണ
സാക്ഷരത കൈവരിയ്ക്കുക, വീട്, ഭൂമി, ഉപജീവനം എന്നിവ
ഉറപ്പാക്കുകയും സമ്പൂര്‍ണ്ണ ആരോഗ്യ പരിരക്ഷയോടൊപ്പം
ഗുണപരമായ വിദ്യാഭ്യാസം നല്‍കുകയും കൂടുതല്‍ തൊഴില്‍
നല്‍കുന്നതിന് തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനം
നല്‍കുകയും, സുസ്ഥിര സാമ്പത്തിക വികസനവും സാമൂഹിക
ശാക്തീകരണവും കൈവരിയ്ക്കുകയെന്നതാണ് വകുപ്പിന്റെ ദൗത്യം.
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്ത് 44
ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യുട്ടുകള്‍ (ഐ.റ്റി.ഐ
കള്‍) പ്രവര്‍ത്തിയ്ക്കുന്നു. സംസ്ഥാനത്തെ പട്ടികജാതി
വിഭാഗത്തിലെ യുവതീ യുവാക്കള്‍ക്ക് തൊഴിലധിഷ്ഠിത നൈപുണ്യ
പരിശീലനം നല്‍കുക എന്നുളള ലക്ഷ്യം മുന്‍നിര്‍ത്തി പ്രസ്തുത
സ്ഥാപനങ്ങള്‍ വഴി 11 വ്യത്യസ്ത ട്രേഡുകളില്‍ പരിശീലനം
നല്കുന്നു. . ഈ സ്ഥാപനങ്ങളില്‍ പരിശീലനം നല്കുന്ന വിവിധ
എഞ്ചിനീയറിംഗ് നോണ്‍ എഞ്ചിനീയറിംഗ് കോഴ്സുകളുടെ കാലാവധി
കോഴ്സുകളെ ആസ്പദമാക്കി ഒരു വര്‍ഷമോ, രണ്ട് വര്‍ഷമോ, ആറ്
മാസമോ ആയി നിജപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് തൊഴില്‍ പരിശീലനം
പ്രോല്‍സാഹിപ്പിക്കുകയും അഭ്യസ്ഥ വിദ്യരായ പട്ടികജാതി
വിഭാഗത്തില്‍ ഉള്‍പ്പെടുന്ന യുവതീ യുവാക്കള്‍ക്ക് തൊഴില്‍ /
സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും നൈപുണ്യ/സാങ്കേതിക
പരിശീലനം നല്‍കികൊണ്ട് തൊഴിലില്ലായ്മ കുറയ്ക്കുകയും
ചെയ്യുന്നതിനും ലക്ഷ്യമിടുന്നു. വ്യാവസായികവത്കരണത്തിനും,
വ്യാവസായിക മേഖലകളുടെ ആധുനികവത്കരണത്തിനുമാവശ്യമായ
പ്രോല്സാഹനത്തിന് ഓരോ മേഖലയിലും വിദഗ്ദധ പരിശീലനം
ലഭിച്ച തൊഴിലാളികളുടെ ആവശ്യം സജ്ജീവമാണ്. പട്ടികജാതി
വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് താഴെപ്പറയുന്ന കാര്യങ്ങളില്‍
ദ്രുതവും സമഗ്രവുമായ വളര്‍ച്ച കൈവരിയ്ക്കുക എന്ന ലക്ഷ്യം
മുന്‍നിര്‍ത്തി വകുപ്പ് അക്ഷീണം പ്രവര്‍ത്തിയ്ക്കുന്നു.
- വ്യക്തിഗത തൊഴില്‍ ക്ഷമതയും പൊരുത്തപ്പെടാനുള്ള കഴിവും വര്‍ദ്ധിപ്പിക്കുക
- മാറുന്ന സാങ്കേതിക വിദ്യകളും തൊഴില്‍ വിപണി ആവശ്യകതയും
- ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തുക
- രാജ്യത്തിന്റെ മത്സരശേഷി ശക്തിപ്പെടുത്തുക
- നൈപുണ്യ വികസനത്തില്‍ നിക്ഷേപം ആകര്‍ഷിക്കുക